മോട്ടറോള വണ്‍ മാക്രോ സ്മാര്‍ട്ട് ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

മോട്ടറോളയുടെ പുതിയ മോഡല്‍ വണ്‍ മാക്രോ സ്മാര്‍ട്ട് ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തും. ക്യാമറക്ക് മുന്‍തൂക്കം നല്‍കി ഒരുക്കിയിരിക്കുന്ന ഫോണ്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ ആയിരിക്കും എത്തുക.

6.20 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. 12+2+2 എന്നിങ്ങനെ മൂന്ന് പിന്‍ ക്യാമറകള്‍ ആണ് ഫോണിനുള്ളത്. സെല്‍ഫി ക്യാമറ 8 എംപിയാണ്. ആന്‍ഡ്രോയിഡ് പൈയില്‍ എത്തുന്ന ഫോണിന് 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000എംഎഎച്ചാണ്.

Top