പോപ്പ് അപ്പ് ക്യാമറ; മോട്ടോറോള വണ്‍ ഫ്യൂഷന്‍ പ്ലസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ദിവസങ്ങള്‍ക്ക് മുമ്പ് മോട്ടോറോള യൂറോപ്പില്‍ പുറത്തിറക്കിയ പുതിയ മോട്ടോറോള വണ്‍ ഫ്യൂഷന്‍ പ്ലസ് സ്മാര്‍ട്ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറില്‍ ആറ് ജിബി റാം ശേഷിയും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനാവും.

പോപ്പ് അപ്പ് ക്യാമറയാണ് ഫോണിനുള്ളത്. 16 എംപി മെഗാപിക്സല്‍ സെന്‍സറാണുള്ള ഫോണില്‍ പിന്‍ഭാഗത്തെ ക്വാഡ് ക്യാമറയില്‍ 64 എംപി പ്രധാന ക്യാമറയും എട്ട് എംപി അള്‍ട്രാവൈഡ് ലെന്‍സ്, അഞ്ച് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു.

5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. ഇതില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭിക്കും.

മൂണ്‍ലൈറ്റ് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന് യൂറോപ്പില്‍ 25,400 രൂപയ്ക്ക് തുല്യമായ തുകയാണ്.

Top