മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ് ഇന്ന് വില്‍പ്പനയ്‌ക്കെത്തും

മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, 64 മെഗാപിക്സല്‍ മെയിന്‍ ഷൂട്ടര്‍, 5,000 എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 730 ജി സോസി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

മോട്ടറോള വണ്‍ ഫ്യൂഷന്‍+ സ്മാര്‍ട്ട്ഫോണ്‍ 16,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് സ്മാര്‍ട്ട്‌ഫോണിന് 500 രൂപ വര്‍ധിച്ചു. ഇപ്പോള്‍ ഈ ഡിവൈസ് 17,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. മൂണ്‍ലൈറ്റ് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാണ്.

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി SoCയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഫുള്‍ എച്ച്ഡി + റെസല്യൂഷനും 19.5: 9 ആസ്പാകട് റേഷ്യോവുമുള്ള 6.5 ഇഞ്ച് ടോട്ടല്‍ വിഷന്‍ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഇത് ആന്‍ഡ്രോയിഡ് 10 ഔട്ട് ഓഫ് ദി ബോക്സില്‍ പ്രവര്‍ത്തിക്കുന്നു. പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. 18W ചാര്‍ജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.

16 മെഗാപിക്സല്‍ പോപ്പ്-അപ്പ് സെല്‍ഫി ക്യാമറയുമായിട്ടാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഡിവൈസിലുള്ളത്. ഹൈബ്രിഡ് സ്ലോട്ട് വഴി മെമ്മറി എക്സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. മോട്ടറോള വണ്‍ ഫ്യൂഷന്‍+ല്‍ 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പും കമ്പനി നല്‍കിയിട്ടുണ്ട്.

Top