g5 and g5 plus smart phones introduced by motorola

മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളായ മോട്ടോ ജി5 ഉം ജി5 പ്ലസും വിപണിയില്‍ അവതരിപ്പിച്ചു

2017ല്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുതിയ സ്മാര്‍ട്ട് ഫോണുകളെ അവതരിപ്പിച്ചത്.ഒത്തിരി ഫീച്ചറുകളുമായാണ് ഫോണിന്റെ കടന്നുവരവ്

മോട്ടോരോളയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണി ഇന്ത്യ ആയതുകൊണ്ടുതന്നെ മാര്‍ച്ചില്‍ മോട്ടോ ജി5 ഉം ജി5 പ്ലസും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.യുകെയും യുഎസുമാണ് മോട്ടോയുടെ മറ്റ് പ്രധാന വിപണികള്‍.

മോട്ടോ ജി 5 ന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 14,000 രൂപയാണ് വില. മോട്ടോ ജി5 പ്ലസിന്റെ 2 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 15,300 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന്ഏകദേശം 19,700 രൂപയുമാണ് വില.

ജി 5 ന്റെ സവിശേഷതകള്‍
അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് മോട്ടോ ജി5 ന്റെത്. 1.4 ജിഗാ ഹെട്‌സ് സ്‌നാപ് ഡ്രാഗണ്‍ 430 പ്രോസസര്‍ കരുത്ത് പകരുന്നു. 2 ജബി, 3 ജിബി അല്ലെങ്കില്‍ 4 ജിബി റാമും 32 ജിബി അല്ലെങ്കില്‍ 64 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമകും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ വര്‍ധിപ്പിക്കാനുമാകും. അതിവേഗ ചാര്‍ജിംഗ് സാങ്കേതിക വിദ്യയോടു കൂടിയ, നീക്കം ചെയ്യാവുന്ന 2800 എംഎ എച്ച് ബാറ്ററിയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. ഡുവല്‍ എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 13 മെഗാ പിക്‌സല്‍ പിഡിഎഎഫ് പിന്‍ ക്യാമറ, സെല്‍ഫികള്‍ക്കായി 5 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മുന്‍ ക്യാമറയും ഈ ഫോണിന്റെ പ്രത്യേകതയാണ.്

ജി5 പ്ലസിന്റെ സവിശേഷതകള്‍
5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് മോട്ടോ ജി5 പ്ലസി ന്റെത്. 2 ജിഗാ ഹെട്‌സ് ഒക്ടാകോര്‍ സ്‌നാപ് ഡ്രാഗണ്‍ 635 പ്രോസസര്‍ കരുത്ത് പകരുന്നു. 2 ജിബി അല്ലെങ്കില്‍ 3 ജിബി റാമും 16 ജിബി അല്ലെങ്കില്‍ 32 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമകും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 ജിബി വരെ വര്‍ധിപ്പിക്കാനുമാകും. ടര്‍ബോപവര്‍ ചാര്‍ജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ, നീക്കം ചെയ്യാന്‍ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. ഇത് വഴി 15 മിനിറ്റ് ചാര്‍ജിംഗ് വഴി 6 മണിക്കുര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 12 മെഗാ പിക്‌സല്‍ പിഡിഎഎഫ് പിന്‍ ക്യാമറ, സെല്‍ഫികള്‍ക്കായി 5 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മുന്‍ ക്യാമറയും നല്‍കിരിക്കുന്നു.

Top