motorola g4 g4 +phones -june 9 lauched

ചൈന: മോട്ടറോള ജി4, ജി4 പ്ലസ് എന്നീ ഫോണുകള്‍ ജൂണ്‍9ന് പുറത്തിറങ്ങും എന്ന് റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഫോണിന്റെ പ്രത്യേകതകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തിറങ്ങുന്ന ദിവസയും വെളിപ്പെട്ടത്. 2014 മോട്ടറോളയെ ഗൂഗിളിന്റെ കൈയ്യില്‍ നിന്നും ലെനോവ വാങ്ങിയിരുന്നു. ലെനോവ സിഇഒ യാങ്ങ് യുന്‍ക്യൂങ്ങ് ആണ് ജി4 ജൂണില്‍ എത്തുന്ന കാര്യം വ്യക്തമാക്കിയത്.

മോട്ടോ ജി4 പ്ലസ് ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് രംഗത്ത് എത്തുക എന്നാണ് ഇപ്പോള്‍ ലീക്കായ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഒപ്പം ജി4 ന്റെയും ജി4 പ്ലസിന്റെയും അടിസ്ഥാന ഡിസൈനില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്ടീവ് ഡിസ്‌പ്ലേ ടെക്‌നോളജി അടക്കമുള്ള സാങ്കേതിക അപ്‌ഡേഷനുകള്‍ മോട്ടോ പ്രേമികള്‍ ജി4 ല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Top