ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനൊരുങ്ങി മോട്ടോ ജി30,ജി10 പവര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള മോട്ടോ ജി30,മോട്ടോ ജി10 പവര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഈ മാസം 9ന് ലോഞ്ച് ചെയ്യും. കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് കമ്പനി പുതിയ ഫോണുകളുടെ വരവിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഫ്‌ലിപ് കാര്‍ട്ട് വഴിയാണ് മോട്ടോറുള്ള ഫോണ്‍ വില്‍പ്പനക്കെത്ത്ുന്നത്.

മോട്ടോറോള പുറത്ത് വിട്ട സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ ഇരു മോഡലുകള്‍ക്കും വാട്ടര്‍ഡ്രോപ്-സ്‌റ്റൈല്‍ ഡിസ്‌പ്ലേ നോച്, ക്വാഡ് പിന്‍ കാമറ എന്നിവയുണ്ട് എന്ന് വ്യക്തമാക്കുന്നു. രണ്ട് ഫോണുകള്‍ക്കും ഏറെക്കുറെ സ്റ്റോക്ക് ആയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും എന്നും മോട്ടറോള അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോട്ടോ G30 തന്നെയാണ് ഇന്ത്യയിലുമെത്തുക എന്നാണ് സൂചന. 179.99 യൂറോ (ഏകദേശം 15,900 രൂപ) ആണ് മോട്ടോ G30-ന് യൂറോപ്പില്‍ വില.

 

 

 

Top