ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ്

traffic

തിരുവനന്തപുരം: ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31 നകം പിഴ അടക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം.

പിഴ അടക്കാത്തവരുടെ വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. കോടതി മുഖേന നിയമനടപടിയും കൈക്കൊള്ളും.

വിവിധ ജില്ലകളിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് കളക്ഷന്‍ സെന്റര്‍, www.keralapolice.gov.in എന്ന വെബ്സൈറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേന പണം അടയ്ക്കാം. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

Top