തിരുവനന്തപുരം: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്നു കെഎസ്ആർടിസി സ്കാനിയ ബസുകൾ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ബസുകളുടെ മൂന്നു സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കുകയും ചെയ്തു.
രണ്ടു ബംഗളുരു സർവീസുകളും ഒരു മൂകാംബിക സർവീസുമാണ് റദ്ദാക്കിയിരിക്കുന്നത്. ബസിലെ മുഴുവൻ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാർ ബുക്ക് ചെയ്തിരുന്നതാണ്. ബസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലാകും.
പത്തു ബസുകളാണ് അഞ്ചു വർഷത്തേക്കായി കെഎസ്ആർടിസി വാടകയ്ക്കെടുത്തിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ വാഹനങ്ങൾ നികുതി അടച്ചിരുന്നില്ല. മൂന്നു മാസം കൂടുമ്പോൾ നികുതി അടയ്ക്കണമെന്നാണ് നിയമമുള്ളത്.