നിയമം ലംഘിച്ച ബസുകളെ പിടിക്കാന്‍ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് നിയമം ലംഘിച്ച് ഓടുന്ന ബസുകളെ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് ബസുകളിൽ മാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. സംസ്ഥാനമെങ്ങും ഗാരേജുകളിലും പരിശോധന നടത്തും.

നിരത്തിലെ പരിശോധനക്ക് പിന്നാലെ കോൺട്രാക്റ്റ് ക്യാര്യേജ് ബസിൽ മാറ്റങ്ങൾ വരുത്തുന്ന വർക്ക്ഷോപ്പുകളിലും മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി. വാഹനത്തിൻ്റെ പുറം ബോഡിയിൽ അറകൾ ഉണ്ടാക്കി സ്പീക്കറുകൾ ഘടിപ്പിച്ചത് നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സംസ്ഥാനമെങ്ങും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. അതേസമയം, പത്തനംതിട്ടയിൽ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കൊമ്പൻ ടൂറിസ്റ്റ് ബസിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ബസിനുള്ളിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. വാഹനത്തിൽ സ്മോക്കർ കടുപ്പിച്ചിരുന്നതായും എംവിഡിയുടെ പരിശോധനയിൽ കണ്ടെത്തി.

Top