വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കും; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കായി വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

നിയമതടസമില്ലാത്ത വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉടനെ തന്നെ പുതിയ വിജ്ഞാപനം ഇറക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയില്‍ കേന്ദ്രം നിശ്ചയിച്ച പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയില്ലെന്നുള്ള നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്.

Top