മോട്ടോ G60, G40 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് ഉറപ്പിച്ച് മോട്ടറോള

ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടറോള  ഇന്ത്യയിൽ അവതരിപ്പിക്കുന്നു.  ജനുവരിയിൽ മോട്ടറോള അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച മോട്ടോ G സ്റ്റൈലസ് (2021), മോട്ടോ G പവർ (2021), മോട്ടോ G പ്ലേയ്‌ (2021) എന്നീ സ്മാർട്ട്ഫോണുകളിൽ രണ്ടെണ്ണം ആയിരിക്കും പുത്തൻ സ്മാർട്ട്ഫോൺ എന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഇന്ന് ഏതാണ് പുതിയ ഫോണുകൾ എന്ന് മോട്ടറോള വ്യക്തമാക്കി. മോട്ടോ G60, മോട്ടോ G40 ഫ്യൂഷൻ എന്നീ സ്മാർട്ട്ഫോണുകളാണ് മോട്ടറോള ഈ മാസം 20-ന് വില്പനക്കെത്തിക്കുക.

മറ്റൊരു സമൂഹ മാധ്യമ പോസ്റ്റിൽ മോട്ടോ G60, മോട്ടോ G40 ഫ്യൂഷൻ ഫോണുകളെപ്പറ്റിയുള്ള ചില വിശദാംശങ്ങളും മോട്ടറോള പുറത്ത്‌വിട്ടിട്ടുണ്ട്. ഇരു ഫോണുകൾക്കും ക്വാൽകോം സ്നാപ്ഡ്രാഗൺ 732G SoC പ്രോസസ്സർ ആണ് കരുത്ത്. മോട്ടോ G60-യ്ക്ക് 108-മെഗാപിക്സൽ മെയിൻ സെൻസറും, മോട്ടോ G40 ഫ്യുഷന് 64-മെഗാപിക്സൽ പ്രധാന ക്യാമറയുമായിരിക്കും.

Top