ഫിംഗര്‍പ്രിന്റ് സ്‌കാനറോടു കൂടിയ മോട്ടോ Z3 5ജി മോഡ് അവതരിപ്പിച്ചു

moto

5ജി മോഡ് ഉള്ള മോട്ടോ Z3 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. 2,000 എംഎഎച്ച് ആണ് ബാറ്ററി. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. സ്ഥിരം മോട്ടോ മോഡലുകളില്‍ നിന്നും വ്യത്യസ്ഥമായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സ്ഥാനം. വലതുവശത്തായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥിതി ചെയ്യുന്നത്. വില 30,000 രൂപ വരെ പ്രതീക്ഷിക്കാം.

18:9 അനുപാതത്തിലുള്ള 6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസര്‍ കരുത്തു നല്‍കുന്ന ഫോണിന് 4ജിബി, 6ജിബി എന്നീ റാം ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. മെമ്മറിയും അതുപോലെ 32ജിബി, 64ജിബി എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

ക്യാമറ പിറകില്‍ 12 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ എന്നിങ്ങനെ ഇരട്ട ക്യാമറകളും മുന്‍വശത്ത് 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top