മോട്ടോ സെഡ് പ്ലേ സ്മാര്‍ട്‌ഫോണിന് ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭ്യമാക്കി. ഓട്ടോഫില്‍ എപിഐ, നോട്ടിഫിക്കേഷന്‍ ബാഡ്ജ്, അഡാപ്റ്റീവ് ഐക്കണ്‍, തുടങ്ങിയ നൂതന ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് 8.0 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപ്‌ഡേറ്റിനു മുമ്പായി വൈഫൈ നെറ്റ് വര്‍ക്കുമായോ വെരിസോണ്‍ സിഗ്നലുമായോ കണക്റ്റ് ചെയ്യണം. അപ്‌ഡേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്കും ഗെയിമുകള്‍ക്കും കൂടുതല്‍ സ്പീഡ് ലഭിക്കുകയും ചെയ്യും. ബാറ്ററി ലൈഫും വര്‍ധിക്കും.