Moto Phones Get Discounts With Flipkart and Motorola’s

ഇന്ത്യയിലെ മോട്ടോ ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ലിപ്കാര്‍ട്ടുമായുള്ള ഊഷ്മള ബന്ധം തുടങ്ങിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോട്ടോറോള ഈ വാര്‍ഷികാഘോഷവേള ഗംഭീരമാക്കാനുളള തയാറെടുപ്പിലാണ്.

ഫ്‌ലിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ മോട്ടോ ഫോണുകള്‍ വാങ്ങുമ്പോള്‍ മികച്ച ഓഫറുകളാണ് മോട്ടോറോള, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മോട്ടോ ശ്രേണിയിലെ പ്രമുഖ ബജറ്റ് ഫോണായ മോട്ടോ ഇ (രണ്ടാം തലമുറ), 3 ജി 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കിയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വില്‍പ്പന വിലയായ 5,999 രൂപയില്‍ നിന്നുമാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. 6,999 രുപയുടെ മോട്ടോ ഇ (രണ്ടാം തലമുറ), 4 ജി വേരിയറ്റ് 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ സഹിതം വാങ്ങാനാകും

10, 999 രൂപ വില വരുന്ന മോട്ടോ ജി (മൂന്നാം തലമുറ), 16 ജിബി മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ 500 രൂപയുടെ വിലക്കുറവിനൊപ്പം 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടുത്തി ഏകദേശം 6500 രൂപയോളം വിലക്കുറവില്‍ ലഭിക്കും.

മോട്ടോ ജി യുടെ ടര്‍ബോ എഡിഷന് വില്‍പ്പന വിലയായ 11, 999ല്‍ നിന്നും 5000 രൂപയുടെ എക്‌സ്‌ചേഞ്ച് നേട്ടവും അതോടൊപ്പം അകെ വിലയില്‍ നിന്നും 500 രൂപയുടെ കിഴിവും ലഭിക്കും.

മോട്ടോ എക്‌സ് പ്ലേയുടെ 16 ജിബി മോഡല്‍ 16,999 രൂപയ്ക്കും 32 ജിബി മോഡല്‍ 18,499 രൂപയ്ക്കും ഓഫറില്ലാതെ വാങ്ങാന്‍ സാധിക്കുമ്പോള്‍ രണ്ടാംവാര്‍ഷിക പ്രത്യേക ഓഫറിലൂടെ 9,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവും 500 രൂപയുടെ ഡിസ്‌കൗണ്ടും ഈ ഫോണകളില്‍ കരസ്ഥമാക്കാം. ഈ ഓഫറുകള്‍ക്കൊപ്പം ഒരു ടര്‍ബോ ചാര്‍ജ്ജറും മോട്ടോ എക്‌സ്‌പ്ലേയ്‌ക്കൊപ്പം സ്വന്തമാക്കാം.

Top