moto guzzi

റ്റാലിയന്‍ ഇരുചക്ര വാഹനനിര്‍മാതാവായ മോട്ടോ ഗുസി വി9, എംജിഎക്‌സ്21 ബൈക്കുകളെ ഇന്ത്യയിലെത്തിച്ചു. പ്യാജിയോ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇന്ത്യയിലുടനീളം ഈ ബൈക്കുകളുടെ വില്പന നടത്തപ്പെടുക.

നിലവില്‍ പ്യാജിയോയ്ക്ക് പൂനെ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇന്ത്യയില്‍ ആകെ നാല് മോട്ടോപ്ലെക്‌സ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.

സിബിയു ചാനല്‍ വഴിയാണ് ഈ ബൈക്കുകളെ ഇന്ത്യയില്‍ വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

നിലവില്‍ ഓഡേസ്, എല്‍ ഡോറാഡോ, കാലിഫോര്‍ണിയ ടൂറിംങ് 1400, കാലിഫോര്‍ണിയ ടൂറിംങ് കസ്റ്റം, ഗ്രിസോ എസ്ഇ എന്നീ മോഡലുകളാണ് നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ളത്.

വി9, എംജിഎക്‌സ്21 മോട്ടോര്‍ബൈക്കുകള്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് അവതരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മോട്ടോ ഗുസിയുടെ ശൃംഖല വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് കമ്പനി ഇതുവഴി നടപ്പിലാക്കുന്നത്.

പൂനൈ എക്‌സ്‌ഷോറൂം വിലകള്‍
മോട്ടോ ഗുസി വി9 റോമര്‍13.60 ലക്ഷം
മോട്ടോ ഗുസി വി9 ബോബെര്‍13.60 ലക്ഷം
മോട്ടോ ഗുസി എംജിഎക്‌സ്2127.78ലക്ഷം

Top