ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെ മോട്ടോ ജി8 പ്ലസ്; വില്‍പന നാളെ മുതല്‍

മോട്ടോറോള ഏതാനും ദിവസം മുന്‍പാണ് മോട്ടോ ജി8 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണിന്റെ ആദ്യ വില്‍പന ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ തുടങ്ങും.മോട്ടോ ജി8 പ്ലസിന്റെ വില 13,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമായിരിക്കും ഫോണ്‍ വാങ്ങാനാവുക. കോസ്മിക് ബ്ലൂ, ക്രിസ്റ്റല്‍ പിങ്ക് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. റിലയന്‍സ് ജിയോ നെറ്റ്വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് 2,200 ക്യാഷ്ബാക്കിനൊപ്പം 3,000 രൂപയുടെ ക്ലിയര്‍ട്രിപ് കൂപ്പണും 2,000 രൂപയുടെ സൂം കാര്‍ വൗച്ചറും കിട്ടും.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി8 പ്ലസിനുള്ളത്. ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പാണ് ഫോണിലുളളത്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്.

ടിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുളളത്. പ്രധാന സെന്‍സറായ 48 എംപി ക്യാമറയില്‍ എഫ് 1.7 അപ്പേര്‍ച്ചറുണ്ടാവും. 16 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ആക്ഷന്‍ ക്യാമറയാണ് അടുത്തത്. മൂന്നാമത്തേത് അഞ്ച് മെഗാപിക്സലിന്റെ സെന്‍സറാണ്. മുകളില്‍ വാട്ടര്‍ഡ്രോപ് നോച്ചില്‍ സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ചാണ്. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍വരെ ചാര്‍ജ് നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

Top