മോട്ടോ ജി7 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം

മോട്ടോ ജി7ന്റെ പുതിയ സവിശേഷതകള്‍ പുറത്തുവിട്ടു. 18:9 റേഷ്യോയില്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 360 ഡിഗ്രി റെന്‍ഡര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണ് ഫോണിനുള്ളത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,500 എംഎഎച്ചാണ് ബാറ്ററി. 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 12 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്.

Top