മോട്ടോ ജി10 പവർ സ്മാർട്ട്ഫോൺ: വിലക്കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ

മോട്ടറോള ജി സീരീസിൽ ജി10 പവർ, മോട്ടോ ജി30 എന്നീ രണ്ട് ഡിവൈസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുള്ള ഈ ഡിവൈസുകൾക്ക് മികച്ച സവിശേഷതകളും ആകർഷകമായ ഡിസൈനുമാണ് ഉള്ളത്.

4 ജിബി റാമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ മോട്ടോ ജി10 പവർ ഇന്ത്യയിൽ ലഭ്യമാവുകയുള്ളു. 9999 രൂപയാണ് ഈ ഡിവൈസിന്റെ വില. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവിൽ ഈ ഡിവൈസ് 9499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് 500 രൂപയാണ് ഡിവൈസിന് കുറച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോണുകൾക്ക് ഓഫറുകൾ നൽകുന്ന മൊബൈൽസ് ബോണൻസ സെയിൽ എന്ന മറ്റൊരു സെയിലും തങ്ങളുടെ പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്.

6.5 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വളരെ വലുതോ ചെറുതോ അല്ല, ഇതിന് കോം‌പാക്റ്റ് ഫോം ഫാക്ടറുണ്ട്. റിയർ പാനലിൽ രസകരമായ ഒരു ടെക്സ്ചറും മോട്ടറോള നൽകിയിട്ടുണ്ട്.

Top