മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണ്‍; ‘മോട്ടോ ജി7 പവര്‍’ ഇന്ത്യന്‍ വിപണിയിലെത്തി

മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണ്‍ ‘മോട്ടോ ജി7 പവര്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ബ്ലാക്ക് നിറത്തിലാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും ഫോണ്‍ ലഭ്യമാകും. 13,990 രൂപ മുതലാണ് ഫോണ്‍ ലഭ്യമാകുക.

6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് 9പൈ ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 632 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 512 മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍ മെമ്മറി, 5000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേക സവിശേഷതകള്‍. ‘ടര്‍ബോ’ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യയാണ് മോട്ടോ ജി7 പവറിന്റെ പ്രധാന ആകര്‍ഷണം.

60 മണിക്കൂര്‍ വരെ ഫോണിന്റെ ബാറ്ററി പ്രവര്‍ത്തിക്കുന്നു. 15 വാട്ട് ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജാണ് ഫോണിനൊപ്പം ലഭിക്കുന്നത്. 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 9 മണിക്കൂര്‍ വരെ ബാറ്ററി പ്രവര്‍ത്തിക്കുന്നു. 12എംപി പിന്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍.

Top