Moto G-5 plus phone sales record in the Flipkart

മാര്‍ച്ച് 15ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത മോട്ടോ ജി5 പ്ലസ് ഫോണിന്റെ ആദ്യ വില്‍പനയില്‍ റെക്കോഡുമായി ഇകൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ട്.

ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രം വില്‍പ്പന നടത്തുന്ന മോട്ടോ ജി5 പ്ലസ് മിനിറ്റില്‍ 50 യൂണിറ്റ് എന്ന നിരക്കിലാണ് വിറ്റുപോയത്.

3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള 14,999 രൂപയുടെ പതിപ്പും 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള 16,999 രൂപയുടെ പതിപ്പും തുടങ്ങിയ രണ്ട് മോഡലുകളാണ് മോട്ടോ ജി5 പ്ലസിനുള്ളത്.

5.2 ഇഞ്ച് ഡിസ്‌പ്ലേ, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്/4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകള്‍,256 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 12 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ഫിംഗര്‍പ്രിന്‍സ് സ്‌കാനര്‍, 4ജി എല്‍ടിഇ, വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍.

Top