പട്ടികജാതി- വര്‍ഗ സംവരണം നീട്ടാന്‍ പ്രമേയം പാസായി

തിരുവനന്തപുരം: പാര്‍ലമെന്റിലും നിയമസഭകളിലും പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തു വര്‍ഷത്തേക്കുകൂടി നീട്ടണമെന്ന നിയമത്തെ അനുകൂലിച്ചുള്ള പ്രമേയം നിയമസഭ പാസാക്കി. പ്രമേയത്തെ ഭരണ-പ്രതിപക്ഷം ഒരുപോലെ അനുകൂലിച്ചു. ഭരണഘടനയുടെ 368-ാം അനുച്ഛേദ പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.

ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് സംവരണം വേണമെന്ന പ്രമേയവും സഭ പാസാക്കി. ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് സംവരണം നിഷേധിച്ച കേന്ദ്ര നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ സാമൂഹത്തില്‍ വലിയതോതില്‍ സംഭാവന ചെയ്ത സമൂഹമാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗം. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ലക്ഷക്കണക്കിന് ആഗ്ലോ ഇന്ത്യക്കാര്‍ രാജ്യത്തുണ്ടെന്നിരിക്കെ തെറ്റായ കണക്കാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top