എല്ലാവരും പൗരത്വ നിയമത്തെ എതിര്‍ക്കുന്ന തിരക്കില്‍; ആ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ‘ശപിക്കും’

രു മാസത്തിനിടെ കോട്ടയിലെ ഒരു ആശുപത്രിയില്‍ നൂറിലേറെ കുഞ്ഞുങ്ങള്‍ മരണപ്പെടുമ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനുള്ള തിരക്കിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആ കുഞ്ഞുങ്ങളുടെ അമ്മമാരുടെ ശാപം മുഖ്യമന്ത്രിക്ക് ഏല്‍ക്കുമെന്നും ഷാ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോട്ടയില്‍ മരിച്ച ആ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ശപിക്കും. പൗരത്വ നിയമത്തെ എതിര്‍ക്കുന്നതിന് പകരം കോട്ടയില്‍ ഓരോ ദിവസവും മരിക്കുന്ന ആ കുഞ്ഞുങ്ങളുടെ അവസ്ഥയെ ശ്രദ്ധിക്ക്. എന്തെങ്കിലും അനുഭാവം കാണിക്കാം, അമ്മമാര്‍ താങ്കളെ ശപിക്കുകയാണ്’, ജോധ്പൂരില്‍ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അമിത് ഷാ വിമര്‍ശിച്ചു.

നേരത്തെ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കോട്ടയിലെ മരണങ്ങളുടെ പേരില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘നൂറുകണക്കിന് കുഞ്ഞുങ്ങളാണ് കോട്ടയില്‍ മരിച്ചത്, തുടര്‍ച്ചയായി കുട്ടികള്‍ മരിക്കുമ്പോഴും യാതൊരു ശ്രദ്ധയും രാജസ്ഥാന്‍ ഗവണ്‍മെന്റ് കാണിച്ചില്ലെന്ന് വേണം കരുതാന്‍. ആര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ ഉത്തരം നല്‍കണം’, സ്മൃതി ഇറാനി പറഞ്ഞു.

കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയിലാണ് നൂറിലേറെ കുഞ്ഞുങ്ങള്‍ ഒരു മാസത്തിനിടെ മരണപ്പെട്ടത്. ഡിസംബര്‍ 2324 തീയതികളില്‍ 48 മണിക്കൂറിനിടെ പത്ത് കുട്ടികള്‍ മരിച്ചതോടെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഇടപെട്ടത്.

Top