സ്വന്തം കുഞ്ഞിനെ കൊറിയര്‍ ചെയ്തു ; അമ്മ കസ്റ്റഡിയില്‍

ബെയ്ജിങ്: ജീവനുള്ള സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ കസ്റ്റഡിയില്‍.

ചൈനയിലെ ഫൂച്ചൗവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ 24 കാരി ലൂവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കുട്ടി ആരോഗ്യം വീണ്ടെടുത്തുവെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ലൂ. കവറിലെന്താണെന്ന് പല തവണ ചോദിച്ചെങ്കിലും എന്താണെന്ന് വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.

Top