mother teresa and 5 other

വത്തിക്കാന്‍ സിറ്റി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പടെ അഞ്ചുപേരെ സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഔപചാരികമായി ഉയര്‍ത്തും. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10ന് വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ പ്രാര്‍ഥനയ്ക്കിടെയാണ് നാമകരണ തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചത്. മേരി എലിസബത്ത് ഹാസല്‍ബ്ലാഡ് (സ്വീഡന്‍), സ്റ്റാനിസ്‌ലാവൂസ് പാപ്ഷിന്‍സ്‌കി (പോളണ്ട്), ഹോസെ സാഞ്ചെസ് ഡെല്‍റിയോ (മെക്‌സിക്കോ), ഹോസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊഷേറോ (അര്‍ജീന്റീന) എന്നിവരാണ് മദര്‍ തെരേസയ്ക്ക് ഒപ്പം വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

1997 സെപ്റ്റംബര്‍ അഞ്ചിനാണു മദര്‍ തെരേസ ദിവംഗതയായത്. നാമകരണ നടപടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദ്ഭുതം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ തലച്ചോര്‍ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണു വത്തിക്കാന്‍ അംഗീകരിച്ചത്.

Top