കര്‍ണാടകയില്‍ ഇരുപതുരകാരന്‍ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി

crime

ബെംഗളൂരു: കര്‍ണാടകയിലെ സദാശിവനഗറില്‍ ഇരുപതുകാരന്‍ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമ്മയെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തംകുമാറിന് മദ്യം വാങ്ങാന്‍ പണം നല്‍കാന്‍ അമ്മ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഉത്തംകുമാര്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തംകുമാര്‍ ഒളിവിലാണ്.

വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ഇവരെ വേഗം ആശുപത്രിയിലെത്തിച്ചു. ഇവരുടെ മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റു.

Top