നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: സര്‍ക്കാരില്‍ നിന്ന് നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ ചെയ്തത് ചതിയാണ്. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവില്‍ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

 

Top