കേസ് അട്ടിമറിച്ച മുഴുവൻ ഉ​ദ്യോ​ഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ

പാലക്കാട്: കേസ് അട്ടിമറിച്ച മുഴുവൻ ഉ​ദ്യോ​ഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. ഹനീഫ കമ്മീഷൻ റിപ്പോർട്ടിൽ  ഡിവൈഎസ്പി എം ജെ സോജന്  എതിരെ പരാമർശമില്ല. എസ് ഐ ചാക്കോയ്ക്ക് ഒപ്പം സോജന് എതിരെയും നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാർ കേസന്വേഷിച്ച എസ്ഐ ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.

ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിട്ടും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്. വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടത് കഴിഞ്ഞ ദിവസമാണ്. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും വരെ സമരം തുടരുമെന്നുമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ തീരുമാനം.

Top