അഞ്ചുവയസ്സുള്ള മകനെ കരയിൽ നിർത്തി ആറ്റിൽ ചാടിയ അമ്മ മരിച്ചു

കൊല്ലം: അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ അമ്മ മരിച്ചു. കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിലാണ് സംഭവം. കൊല്ലം കാഞ്ഞരങ്കോട് സ്വദേശി ബെൽറ്റഫറിൻ്റെ ഭാര്യ ചെറുപുഷ്പമാണ് മരിച്ചത്. മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസികളും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top