അച്ഛനുമായി അവിഹിത ബന്ധമുണ്ടെന്ന് ;പത്താം ക്ലാസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

rape

മുംബൈ: പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞെത്തിയ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. അച്ഛനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് അമ്മയുടെ ക്രൂരത. 39 കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഖാര്‍ഘറിലാണ് സംഭവം.

പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ 16കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് ഷാളുകൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിളിച്ചു വരുത്തി. വീട്ടിലെത്തിയ ഭര്‍ത്താവ് പെണ്‍കുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.

പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുവന്ന പാടുകളുണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് സംഭവ ദിവസം അധികം ചോദ്യം ചെയ്യലുകള്‍ നടത്താതിരുന്നതെന്ന് ഖാര്‍ഘര്‍ എസ് ഐ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വിട്ടു കൊടുത്തു. രാജസ്ഥാനിലെ വീട്ടില്‍ വെച്ചായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്തു ഞെരിഞാണ് കുട്ടി മരിച്ചതെന്ന വിവരം കൂടുതല്‍ വ്യക്തമാവുന്നത്.

കുട്ടിയുടെ കൂട്ടുകാരിയെ ചോദ്യം ചെയ്തപ്പോള്‍ അമ്മ കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിയെ ശാരീരികമായും മാനസ്സികമായും ഉപദ്രവിക്കുകയാണെന്ന വിവരം ലഭിച്ചു. അച്ഛനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപദ്രവമെന്ന പെണ്‍കുട്ടി പറഞ്ഞതായും കൂട്ടുകാരി പോലീസിന് മൊഴി നല്‍കി.

Top