അരും കൊലകളില്‍ ഞെട്ടിത്തരിച്ച് രാജ്യം; വാര്‍ത്തകളില്‍ നിറഞ്ഞ് ആക്രമണ പരമ്പരകള്‍

crime

ക്രമണ പരമ്പരകള്‍ കെട്ടടങ്ങുന്നില്ല. മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ക്കും അവസാനമില്ല. സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛനും, മക്കളെ ദാരുണമായി കൊലപ്പെടുത്തുന്ന അമ്മമാരും സമൂഹത്തിനെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ്.

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ അമ്മയും, ഒന്നാം ക്ലാസ്സുക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച സ്‌ക്കൂളിലെ സീനിയര്‍ പെണ്‍കുട്ടിയും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ലക്‌നൗ ത്രിവേണി നഗറിലെ ബ്രൈറ്റ്‌ലാന്റ് സ്‌കൂളിലാണ് ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ആക്രമണത്തില്‍ ആറ് വയസുകാരന് നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. കഴിഞ്ഞ സെപ്തംബര്‍ 8ന് ഗുര്‍ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ പ്രദ്യുന്മന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ദേശീയതലത്തില്‍ പോലും വാര്‍ത്തയായതിന്‌ പിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ ഇത്തരത്തിലൊരു ആക്രമണം നടന്നിരിക്കുന്നത്.

സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആക്രമിച്ചത് പെണ്‍ക്കുട്ടിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി 70 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പരിശോധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ബ്ലൂ വെയില്‍ ഗെയിമിന്റെ ഭാഗമായാണോ ഇത്തരത്തില്‍ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് സ്വന്തം മകനെ കൊലപ്പെടുത്തിയ അമ്മ സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. അതും നമ്മുടെ കേരളത്തിലെ കുണ്ടറയില്‍. തിങ്കള്‍ രാത്രി 8 മണിയോടെയാണ് സംഭവം. അമ്മ ഒറ്റയ്ക്കാണ് മകനെ കൊലപ്പെടുത്തിയതെന്നും കൊലപാതകം ആസൂത്രിതമല്ലെന്നാണു പൊലീസ് കണ്ടത്തല്‍.

നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബിന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു.

ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ യുവാവിനു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.

തിങ്കള്‍ രാത്രി 8 മണിയോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയത്. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് കടയില്‍ പോയി തിരിച്ചത്തിയില്ലെന്ന് ജയമോള്‍ പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജയമോളെ ചോദ്യം ചെയ്യുകയും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ അന്വേഷണത്തില്‍ വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യില്‍ പൊള്ളിയ പാടും കണ്ടെത്തുകയായിരുന്നു.

Top