സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി: മകനും മരുമകളും അറസ്റ്റിൽ

crime

കൊല്ലം: സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത് ഈ മാസം ഒന്നിനാണ്. ദേവകിയെ കൊന്നത് മകൻ രാജേഷും ഭാര്യ ശാന്തിനിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു.

ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീടും പുരയിടവും സ്വന്തമാക്കാനാ യിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top