മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ജീവനൊടുക്കി

കാസര്‍കോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കിണറിന്റെ സമീപത്തു കിടന്ന മൊബൈല്‍ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.

രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. ഏഴു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. ഭര്‍ത്താവ് പ്രതിഷ് വിമുക്ത ഭടനാണ്.

 

Top