നിറകണ്ണുകളോടെ ദിലീപിനെ കാണാന്‍ അമ്മ ജയിലില്‍

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ദിലീപിന്റെ അമ്മ ജയിലില്‍ എത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് അമ്മ ജയിലില്‍ എത്തിയത്.

ജയിലിലായി ഒരു മാസത്തിന്​ ശേഷമാണ്​ അമ്മ സരോജം ആദ്യമായി ദിലീപിനെ സന്ദർശിക്കുന്നത്. പത്ത് മിനിറ്റോളമാണ് അമ്മ ജയിലിൽ ചിലവഴിച്ചത്. നിറമിഴികളോടെയാണ് അമ്മ ജയിലിൽ നിന്ന് തിരികെ ഇറങ്ങിയത്.

എന്നാൽ, മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

ജാമ്യം തേടി രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യതവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആണ് ഈ ഹര്‍ജിയും പരിഗണിച്ചത്.

Top