തന്റെ അമ്മ മരിച്ചതില്‍ സന്തോഷിച്ചെന്ന തോന്നല്‍; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

murder

മുംബൈ: തന്റെ അമ്മ മരിച്ചതില്‍ ഭാര്യ സന്തോഷിച്ചെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ രണ്ട് നില കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. ശുഭാംഗി ലോഖണ്ഡെ എന്ന യുവതിയാണ് ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ടത്. 70വയസ്സുകാരിയായ ഭര്‍തൃ മതാവിന്റെ മരണത്തില്‍ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചെന്ന ഭര്‍ത്താവ് സന്ദീപ് ലോഖണ്ഡെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദുഃഖിതയായ മരുമകള്‍ രണ്ടാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം മാധ്യമങ്ങളെല്ലാം പുറത്ത് വിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ സാധ്യതയില്‍ സംശയം തോന്നിയ പൊലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്.

Top