അമ്മയുടെ നിരന്തര പീഡനം; ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയില്‍

പാറശ്ശാല: അമ്മയുടെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പൊള്ളലേറ്റ് ആശുപത്രിയില്‍. പാറശ്ശാലക്ക് സമീപമാണ് സംഭവം പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടി അമ്മയുടെ നിരന്തര പീഡനം മൂലം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എണ്‍പത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീടിന് പുറകുവശത്ത് എത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് അമ്മയുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി വീട് വിട്ട് പോയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു. അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി.

Top