തിരുപ്പൂര്‍:മകളെ മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍. ബംഗ്ലൂരു സ്വദേശി ഡോ.ശൈലജയാണു (39) എട്ട് വയസ്സുള്ള മകളെ അവിനാശി തണ്ടുകാരന്‍ പാളയത്തില്‍ ഉപേക്ഷിച്ചത്.
ശൈലജ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ ബാഗുകള്‍ ഉപേക്ഷിച്ചു പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു.
താന്‍ ഡോക്ടറാണെന്നും ഭര്‍ത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും യുവതി വെളിപ്പെടുത്തി. വിദേശത്തു പോകാന്‍ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നല്‍കിയാണ് മകളെ വഴിയോരത്ത് ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാരാണ് തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
അവശയായ കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.