28 വർഷം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

സ്വീഡൻ : സ്വീഡനിൽ മകനെ 28 വർഷം പൂട്ടിയിട്ട അമ്മ അറസ്റ്റിൽ. 70കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്.
ദീര്‍ഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമല്ല. വർഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ സംസാരശേഷി കുറവുണ്ട്.

യുവാവിനെക്കണ്ട് ഹൃദയം തകര്‍ന്നുപോയെന്ന് ബന്ധു പറഞ്ഞു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ 12 വയസുള്ളപ്പോള്‍ മുതല്‍ മകനെ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകനെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. ഈ വിചിത്രമായ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Top