Mother and son tried to kill daughters lover

കൊല്ലം: മകളുടെ കാമുകനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ സൂസന്‍ മകന്‍ അബി എന്നിവരാണ് പിടിയിലായത്.

രാവിലെ 11 മണിയോടെയാണ് സംഭവം.നിസാര പരിക്കുകളോടെ പോള്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മകള്‍ യുവാവിനൊപ്പം പോകുന്നത് അമ്മയുടെയും സഹോദരന്റെയും ശ്രദ്ധയില്‍പെട്ടിരുന്നു.തുടര്‍ന്ന് കാറില്‍ ഇരുവരും യുവാവിനെയും മകളെയും പിന്‍തുടരുകയായിരുന്നു.

മകളെ ബൈക്കില്‍ നിന്ന് ഇറക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു യുവാവിനെ കാറിടിച്ച് കൊലപെടുത്താന്‍ നോക്കിയത്. കാറിടിച്ച് റോഡില്‍ പരിക്കേറ്റ് കിടന്ന പോള്‍ മാത്യുവിനെ സഹോദരന്‍ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇരുവരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top