വയനാട്ടില്‍ അമ്മയും കുഞ്ഞും പുഴയില്‍ ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞിനായി തെരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. വെണ്ണിയോട് സ്വദേശിനി ദര്‍ശനയാണ് നാലുവയസുകാരിയായ മകള്‍ ദക്ഷയുമായി പാത്തിക്കല്‍ പാലത്തില്‍നിന്ന് ചാടിയത്.

അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.

Top