വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു; മാതാവിന് 25 വയസും കുഞ്ഞിന് 5 വയസും

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു തട്ടിയെന്നാണ് പൊലീസ് നിഗമനം.

മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. അംഗന്‍ വാടിയിലെ പുസ്തകത്തില്‍ മിഥുന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Top