moter vechicle department new order

രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലെയിറ്റുകളില്‍ ചിത്രപണികള്‍ ചെയ്യുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ നമ്പറുമായി മോട്ടോര്‍ വാഹന വകുപ്പെത്തുന്നു.

വാഹനത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനോ, വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാതിരിക്കുന്നതിനോ മോട്ടര്‍വാഹന നിയമത്തിന് വിപരീതമായി നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിച്ചാല്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് മോട്ടോര്‍വാഹന വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

ഇത്തരത്തില്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച 3058 വാഹനങ്ങളില്‍ നിന്നായി 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്നും മോട്ടര്‍വാഹന വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നിയമം അനുശാസിക്കുന്ന തരത്തില്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാത്ത മുച്ചക്ര വാഹനങ്ങളില്‍ നിന്ന് 2000 രൂപയും,ലൈറ്റ് മോട്ടോര്‍വാഹനങ്ങളില്‍ നിന്ന് 3000 രൂപയും മീഡിയം വാഹനങ്ങളില്‍ നിന്ന് 5000 രൂപയും പിഴയായി ഈടാക്കുമെന്നും പറയുന്നു.

ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റിന് 200 മില്ലി മീറ്റര്‍ നീളവും 100 മില്ലി മീറ്റര്‍ ഉയരവും വേണം.ഇരുചക്ര വാഹനങ്ങളില്‍ മുന്‍ഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 30 മില്ലീമിറ്റര്‍ ഉയരവും 5 മില്ലീമിറ്റര്‍ കനവും വേണം അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലീമിറ്റര്‍ അകലവും വേണം.പിന്‍ഭാഗത്തെ നമ്പറിന് 40 മില്ലീമിറ്റര്‍ ഉയരവും 7 മില്ലീമിറ്റര്‍ കനവും അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലീമിറ്റര്‍ അകലവും വേണം.

മുച്ചക്ര വാഹനങ്ങളിലെ നമ്പര്‍ പ്ലെയിറ്റുകളിലെ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 40 മില്ലീമീറ്റര്‍ ഉയരവും 7 മില്ലീമീറ്റര്‍ കനവും അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലീമിറ്റര്‍ അകലവും വേണം.മറ്റു വാഹനങ്ങളില്‍ ഒറ്റ വരിയില്‍ എഴുതുന്ന നമ്പര്‍ പ്ലെയിറ്റിന് 500 മില്ലിമീറ്റര്‍ നീളവും 120 മില്ലീമിറ്റര്‍ വീതിയും വേണം.

രണ്ടു വരിയില്‍ എഴുതുന്ന നമ്പര്‍ പ്ലെയിറ്റിന് 340 മില്ലിമീറ്റര്‍ നീളവും 200 മില്ലിമീറ്റര്‍ വിതിയും വേണം.ഇവയില്‍ എഴുതുന്ന അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 65 മില്ലിമീറ്റര്‍ പൊക്കവും 10 മില്ലിമീറ്റര്‍ കനവും അക്ഷരങ്ങള്‍ക്കിടയില്‍ 10 മില്ലിമീറ്റര്‍ കനവും വേണമെന്ന് മോട്ടോര്‍ വാഹന നിയമം നിഷ്‌കര്‍ഷിക്കുന്നു

Top