മേഘാലയയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ; തീവ്രവാദി കൊല്ലപ്പെട്ടു

terrorist

ഗോഹട്ടി: മേഘാലയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ (ജിഎന്‍എല്‍എ) തലവന്‍ സോഹന്‍ ഡി ഷിരയാണ് കൊല്ലപ്പെട്ടത്. മേഘാലയ പൊലീസിലെ സ്‌പെഷല്‍ ഫോഴ്‌സ്10 കമാന്‍ഡോസാണ് ഇയാളെ വധിച്ചത്.

ഗാരോ ഹില്‍സില്‍ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാര്‍ട്ടി സ്ഥാനാര്‍ഥി ജെനാഥന്‍ സാങ്മ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗാരോ നാഷ്ണല്‍ ലിബറേഷന്‍ പാര്‍ട്ടിയാണെന്ന് കണ്ടെത്തിയത് മുതല്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സേന ശക്തമാക്കിയിരുന്നു. ഈ മാസം 27നാണ് മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Top