most wanted criminal sherkhan arrested

arrested

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ഷേര്‍ഖാന്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ നാലിന് ബര്‍സാന-കമാ റോഡിലെ ബദോക്കറില്‍ എസ്എച്ച്ഒ ഉദയ് പ്രതാപ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയാകുന്നത്.

എന്നാല്‍ ഇവരുടെ തലവന്‍ സഹുണ്‍ രക്ഷപ്പെട്ടെന്ന് എസ്എസ്പി മോഹിത് ഗുപ്ത പറഞ്ഞു.

അരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷേര്‍ഖാനെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു തോക്കും നിരവധി തിരകളും പിടിച്ചെടുത്തു. ഇയാളുടെ തലയ്ക്ക് 1.4 ലക്ഷം രൂപ പോലീസ് വിലയിട്ടിരുന്നു.

ഒന്നര ലക്ഷം രൂപയാണ് സഹുണിനെ പിടികൂടുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്.

Top