Most terror attacks emanate from Pakistan: Rajnath Singh

ജയ്പൂര്‍: തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യ പാകിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മുംബയിലും പത്താന്‍കോട്ടിലും നടന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ജയ്പൂരിഷ നടന്ന കൗണ്ടര്‍ ടെററിസം കോണ്‍ഫെറന്‍സ് 2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് പാകിസ്ഥാനില്‍ നിന്നാണ്. അവരുടെ മണ്ണില്‍ നിന്നുണ്ടാകുന്ന തീവ്രവാദത്തിനെതിരെ നീതിപൂര്‍വ്വം ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കമെന്നും രാജ്‌നാഥഅ സിംഗ് ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഭീകരാക്രമണത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഏത് ഭീകരാക്രമണത്തെ നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശനയത്തിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പല വഴികളില്‍ നിന്നു കിട്ടുന്ന സാമ്പത്തിക സഹായമാണ് ഭീകരവാദത്തെ വളര്‍ത്തുന്നത്. ആ മാര്‍ഗങ്ങള്‍ ഇല്ലാതാക്കുന്നതും വലിയ വെല്ലുവിളിയാണെന്ന് സിംഗ് പറഞ്ഞു.

Top