അബുദാബിയില്‍ കൂടുതല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേയ്ക്ക് മാറാന്‍ ഒരുങ്ങുന്നു

ബുദാബിയില്‍ കൂടുതല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേയ്ക്ക് മാറുന്നു.

ആദ്യഘട്ടത്തില്‍ ടാക്‌സികളും സര്‍ക്കാര്‍ വാഹനങ്ങളും ബസുകളുമാണ് മാറ്റുന്നതെങ്കില്‍ വൈകാതെ സ്വകാര്യ വാഹനങ്ങളും മാറ്റും.

നിരവധി സ്വകാര്യ വാഹനങ്ങള്‍ ഇതിനോടകം തന്നെ സി.എന്‍.ജിയിലേക്ക് മാറിക്കഴിഞ്ഞു.

പെട്രോളില്‍ നിന്ന് സി.എന്‍.ജിയിലേക്ക് മാറുന്നതോടെ ഉപഭോക്താവിന് 40 ശതമാനം സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്ക്.

2010 മുതല്‍ സി.എന്‍.ജിക്ക് വില വര്‍ധന ഉണ്ടായിട്ടില്ല. പെട്രോള്‍ വില ഓരോ മാസം വര്‍ധിക്കുകയും ചെയ്യും.

ഒരേ വാഹനത്തില്‍ നിന്ന് കൂടുതല്‍ ലാഭം നേടാനുള്ള അവസരമാണ് സി.എന്‍.ജി തരുന്നതെന്നും വാഹനത്തിന്റെ പ്രകടനത്തിനോ സുരക്ഷയ്‌ക്കോ ഒരുതരത്തിലുള്ള കോട്ടവും ഇതുമൂലം ഉണ്ടാവില്ലെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

Top