‘മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍’; അവാര്‍ഡ് വേദിയില്‍ സ്റ്റാറായി അനുഷ്‌ക ശര്‍മ

മുംബൈയില്‍ നടന്ന ഫിലിംഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്‌റ്റൈല്‍ അവാര്‍ഡ്‌സ് വേദിയില്‍ സ്‌റ്റൈലിഷായി അനുഷ്‌ക ശര്‍മ. ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍ (ഫീമെയില്‍) അവാര്‍ഡ് ആണ് അനുഷ്‌കയ്ക്ക് ലഭിച്ചത്.

ഇളം പിങ്ക് നിറത്തിലുള്ള സില്‍ക് ഗൗണിലാണ് അനുഷ്‌ക ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഹൈ സ്ലിറ്റും ഫുള്‍ ക്ലോസ്ഡ് ഫ്രണ്ട് നെക് സ്‌റ്റൈലും ചേരുന്നതായിരുന്നു ഗൗണ്‍. ബലൂണ്‍ സ്ലീവ് ആണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത.

ക്ലീന്‍ ആന്‍ഡ് സിംപിള്‍ മേക്കപ്പുമായിന്നു അനുഷ്‌കയെ സുന്ദരിയാക്കിയത്. ഈ ഗൗണ്‍ ധരിച്ചുള്ള ഫോട്ടോ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. നിരവധി ലൈക്കുകളാണ് അനുഷ്‌കയുടെ ഫോട്ടോവിന് ലഭിക്കുന്നത്.

ഗ്ലാമറസ് അവാര്‍ഡു വാങ്ങാന്‍ അനുയോജ്യമായ സ്‌റ്റൈലിലാണ് അനുഷ്‌ക എത്തിയതെന്നാണ് ഫാഷന്‍ ലോകം കമന്റുചെയ്യുന്നത്.

https://www.instagram.com/p/B5nmXlZJllE/?utm_source=ig_web_copy_link

https://www.instagram.com/p/B5njL0LJzxJ/?utm_source=ig_web_copy_link

https://www.instagram.com/p/B5njL0LJzxJ/?utm_source=ig_web_copy_link

Top