മുതലയുടെ തൊലി, പുറകില്‍ തലയോട്ടി ചിഹ്നം; ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍

സ്റ്റോക്ക്ഹോം: മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി ചിഹ്നം, 137 വജ്രങ്ങള്‍… ഇതെല്ലാം കേട്ട് ഞെട്ടണ്ട. ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണിന്റെ അലങ്കാരങ്ങളാണിതൊക്കെ. ഫോണിന്റെ വില 17 ലക്ഷമാണ്. ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’.

ഐഫോണ്‍ XS മാക്സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണമാണ് ഇതിലെ തലയോട്ടി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിരിക്കുന്നു. മുതലയുടെ തൊലിയില്‍ നിര്‍മ്മിച്ച കവചമാണിതിന് നല്‍കിയിരിക്കുന്നത്.

Top