ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്ക്; അലങ്കരിയ്ക്കാൻ വജ്രങ്ങളും റോസ് ഗോൾഡും

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്കിന്റെ വില ഏകദേശം 12 കോടി രൂപയിലേറെ. ആറു മാസമെടുത്ത് രൂപ കല്പന ചെയ്ത ഈ കേക്ക് ഒരു മാസത്തിലേറെ സമയമെടുത്താണ് നിർമിച്ചത്. ജപ്പാനിലെ ടോക്കിയോയിലാണ് ജിയോങ് ഹോങ് യോങ് എന്ന ഷെഫ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വിലകൂടിയ വജ്രങ്ങൾ ആണ് ഈ ഫ്രൂട്ട് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൾ ലെയറിലെ പേസ്ട്രി കേക്ക് അലങ്കരിയ്ക്കാൻ ഉപയോഗിച്ചിരിക്കുന്ന വജ്രങ്ങളാണ് വിലയേറാൻ കാരണം. വിലയേറിയ 223 173 ക്യാരറ്റ് ഡയമണ്ടുകളാണ് ഇതിൽ ഉപയോഗിച്ചത്.

ഇത് കൂടാതെ, 11 കോടി രൂപയോളം വരുന്ന സ്ട്രോബറി ഡയമണ്ട് കേക്കുമുണ്ട്. ഇതിലും സ്ട്രോബറിയ്ക്ക് ഒപ്പം വിലയേറിയ ഡയമണ്ടുകൾ ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. റോസ് ഗോൾഡും ഡയമണ്ട് മോതിരങ്ങളും ഒക്കെ കേക്ക് അലങ്കരിയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേക രീതിയിൽ തയ്യാറാക്കിയെടുത്തിരിക്കുന്ന സ്ട്രോബറി പഴകിയ വൈനിൽ ആണ് പാകപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തി അയ്യായിരം ഡോളറോളം വിലവരുന്ന വൈനിൽ ആണ് സ്ട്രോബറി കഷണങ്ങൾ സ്ലൈസ് ചെയ്ത് കുതിർത്ത് സൂക്ഷിച്ചത്.

Top