തെലുങ്ക് ചിത്രം ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’; ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്‌

തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ഭാസ്‌കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെയും.

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം 2020 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് കാരണം മാറ്റിവെക്കുകയായിരുന്നു.

അഖില്‍ അക്കിനേനിയുടെ നാലാമത്തെ ചിത്രമാണിത്. അമാനി,മുരളി ശര്‍മ്മ, വെന്നേല കിഷോര്‍, ജയപ്രകാശ്, പ്രഗതി, അമിത് തിവാരി, ഈശാ റെബ്ബ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പ്രദീഷ് വര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിഎ 2 പിക്‌ചേഴ്‌സിന്റെ ബാനറില്‍ ബണ്ണി വാസും വാസുവര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top