ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ: നേട്ടവുമായി ഓസീസ് വനിതാ ടീം

കദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതാ ടീം. 22 തുടർജയങ്ങളാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് ഓസീസ് ടീം ഈ റെക്കോർഡിലെത്തിയത്.

ഓസ്ട്രേലിയൻ പുരുഷ ടീമിന്റെ 21 തുടർജയങ്ങളാണ് വനിതാ ടീം തകർത്തത്.2017 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയ അവസാനമായി പരാജയപ്പെട്ടത്. അതിനു ശേഷം ഒരൊറ്റ ഏകദിന മത്സരത്തിൽ പോലും ഓസീസ് വനിതകൾ പരാജയപ്പെട്ടിട്ടില്ല.

ഇന്ത്യക്കെതിരെ 3-0, പാകിസ്താനെതിരെ 3-0, ന്യൂസീലൻഡിനെതിരെ 3-0, ഇംഗ്ലണ്ടിനെതിരെ 3-0, വെസ്റ്റ് ഇൻഡീസിനെതിരെ 3-0, ശ്രീലങ്കക്കെതിരെ 3-0, ന്യൂസീലൻഡിനെതിരെ 3-0, ന്യൂസീലൻഡിനെതിരെ 1-0* എന്നിങ്ങനെയാണ് ഓസീസ് ടീമിന്റെ വിജയങ്ങൾ.

 

Top